Headlines
ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ മുണ്ടുപാലം അത്തംവളവ് (അത്തംവളവ് -ഗ്യാസ് ഗോഡൗണ്‍) റോഡില്‍ കലുങ്ക് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 20 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ നല്ലൂരങ്ങാടി-മൃഗാശുപത്രി-ദീപ മുണ്ടുപാലം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം: വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം: വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് എഴുത്തുകാരി നവീന വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരത പ്രവര്‍ത്തകന്‍ വിജയന്‍ മാസ്റ്റര്‍ സാക്ഷരതാ പ്രഖ്യാപന അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ്, പട്ടികജാതി ഓഫീസ് സൂപ്രണ്ട് എ റിയാസ്, കേരള ബ്ലൈന്‍ഡ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി നിഷാദ്,…

Read More
ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വളന്റിയേഴ്‌സ്

ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് ആസ്റ്റർ വളന്റിയേഴ്‌സ്

മൊബൈൽ മെഡിക്കൽ ശൃംഖലയിൽ ഇനി 76 യൂണിറ്റുകൾ കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വളന്റിയേഴ്‌സിന്റെ ആഗോള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി. കേപെക്‌സ് മുഖാന്തരം ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴിയാണ് ആസ്റ്റർ വളന്റിയേഴ്‌സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണൽ- ദയ റിഹാബിലിറ്റേഷൻ…

Read More
വിവരാവകാശ കമീഷന്‍ സിറ്റിങ്: 18 പരാതികള്‍ തീര്‍പ്പാക്കി

വിവരാവകാശ കമീഷന്‍ സിറ്റിങ്: 18 പരാതികള്‍ തീര്‍പ്പാക്കി

വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടത് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോഴല്ല -വിവരാവകാശ കമീഷണർ കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കാതെ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മാത്രം വിവരം നല്‍കുന്ന പ്രവണതയുണ്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ലഭിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമായതിനാല്‍ അത് നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. വിവരം നല്‍കാനുള്ള…

Read More
എട്ടാം ക്ലാസ് പ്രവേശനം

എട്ടാം ക്ലാസ് പ്രവേശനം

കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലെ വാഴക്കാട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവര്‍ക്കും ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം സ്‌കൂള്‍ ഓഫീസിലും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിലും (www.ihrd.ac.in) ലഭിക്കും. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0483 2725215, 8547005009.

Read More
ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനം

ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് കരാറില്‍ പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 22ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. യോഗ്യത: ബി.എസ്.സി എം.എല്‍.ടി, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എം.എസ്.സി എം.എല്‍.ടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം….

Read More
ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ -ഇംഗ്ലീഷ് (കാറ്റഗറി നമ്പര്‍: 603/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം ഏപ്രില്‍ 22, 23, 24 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റിലുള്ള തീയതിയിലും സമയത്തും എത്തണം. പരിഷ്‌കരിച്ച കെ-ഫോം (അപ്പന്‍ഡിക്സ്-28) പി.എസ്.സിയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കണം. ഫോണ്‍: 0495 2371971.

Read More