വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു
റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘…
റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘ (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘Intent-based’ റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻ രചിച്ച “The Skye – My…
മുംബൈ: യു.എസ് -ഇറാൻ ചർച്ചകൾ പരാജയപ്പെടുകയും ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ഭീഷണി ഉയർത്തുകയും ചെയ്തതിന് പിന്നാലെ തകർന്നടിഞ്ഞ് ഓഹരിവിപണി. എണ്ണവിലയിലെ കുതിച്ചുചാട്ടവും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതും ആഭ്യന്തര വിപണികളിൽ വിൽപന സമ്മർദത്തിന് കാരണമായി. വ്യാപാരം ആരംഭിച്ച് രാവിലെ 9.22ഓടെ സെൻസെക്സ് 1,598.30 പോയന്റ് (2.06ശതമാനം) ഇടിഞ്ഞ് 75,951.95 ലും നിഫ്റ്റി 469.65 പോയന്റ് (1.95ശതമാനം) ഇടിഞ്ഞ് 23,580.95 ലുമെത്തി. ബാങ്കിങ്, ധനകാര്യ ഓഹരികളിലെ വൻ വിൽപനയാണ് ഇടിവിന് ആക്കം കൂട്ടിയത്. സമീപ മാസങ്ങളിലെ ഏറ്റവും…
ന്യൂഡൽഹി: യു.എസ് -ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ആഗോളവിപണിയിൽ എണ്ണവിലയിൽ വീണ്ടും കുതിപ്പ്. ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസിന്റെ ഭീഷണി ഊർജ പ്രതിസന്ധി രൂക്ഷമാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 8.36 ശതമാനം ഉയർന്ന് 103.16 ഡോളറിലാണ് എത്തിയത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റേതായിരുന്നു ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി. എന്നാൽ, സമുദ്ര ഇടനാഴിയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തേയും അതിശക്തമായി നേരിടുമെന്ന് ഇറാനും വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയിൽ…
കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി ശബരിമല മാറിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള വാര്‍ഷിക തീര്‍ത്ഥാടന കാലയളവില്‍ കോടിക്കണക്കിന് ഭക്തരാണ് ശബരിമല സന്ദര്‍ശിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം ഈ യാത്രയെക്കാള്‍ ഏറെ വലുതാണ്. നിരവധി ആളുകള്‍ക്ക് ശബരിമല എന്നത് വിശ്വാസത്തിന്റെ തുടര്‍ച്ച, പാരമ്പര്യം, പങ്കിട്ട വിശ്വാസങ്ങള്‍ എന്നിവയെല്ലാം…
കൊയിലാണ്ടി: എൽ.ഡി.എഫിൽ നിന്ന് നിയോജക മണ്ഡലം പിടിക്കാൻ ഒരുമ്പെട്ടാണ് ഇത്തവണ ഐക്യജനാധിപത്യ മുന്നണി രംഗത്തുള്ളത്. 20 വർഷമായി എൽ.ഡി.എഫാണ് കൊയിലാണ്ടി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. യു.ഡി.എഫിലെ മന്ത്രിമാരായിരുന്ന അഡ്വ.പി.ശങ്കരനും അഡ്വ.എം.ടി. പത്മയും വിജയിച്ചു കയറിയ മണ്ണിലാണ് എൽ.ഡി.എഫ് തേരോട്ടം നടത്തുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും മുൻ എം.എൽ.എ കെ. ദാസനും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം. എൻ.ഡി.എസ്ഥാനാർഥി ബി.ജെ.പിയിലെ സി.ആർ പ്രഫുൽ കൃഷ്ണൻ സജീവമായി രംഗത്തുണ്ട്. കൊയിലാണ്ടി പഞ്ചായത്ത് രൂപം കൊണ്ട കാലം…
ഫറോക്ക്: ബേപ്പൂരിലെ മണ്ണിലേക്ക് ഭർത്താവിനുവേണ്ടി വോട്ടഭ്യർഥിക്കാൻ വീണാ വിജയനും പ്രചാരണത്തിനിറങ്ങി. മണ്ഡലത്തിൽ മൂന്ന് റൗണ്ട് പര്യടനം പൂർത്തിയാക്കിയ മുഹമ്മദ് റിയാസ് നടുവട്ടം മേഖലയിൽ പര്യടനം നടത്തുമ്പോഴായിരുന്നു ഭർത്താവിനുവേണ്ടി വോട്ടർമാരെ കാണാനായി വീണ എത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ നടുവട്ടം ഈസ്റ്റിൽ എത്തിയ വീണാ വിജയനെയും റിയാസിനെയും വോട്ടർമാർ ചേർത്തു പിടിച്ച് പങ്കുവെച്ചു. സ്ത്രീകളും കുട്ടികളും വീണയെയും റിയാസിനെയും ചേർത്തുനിർത്തി സെൽഫിയെടുത്തു. ഭർത്താവിന്റെ പര്യടനത്തിനിടയിലേക്ക് മുന്നറിപ്പില്ലാതെ എത്തിയ വീണയെ കാണാനിടയായതും അവരെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഒത്തുകൂടലും തിങ്ങിക്കൂടിയ പ്രവർത്തകരെ ആവേശത്തിലാക്കി.
“വികസിത കേരളം” എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബിജെപി നിലപാട്. കുടുംബങ്ങളെ നേരിട്ടുള്ള സാമ്പത്തിക പിന്തുണയിലൂടെ ശാക്തീകരിക്കാനാണ് പ്രകടനപത്രിക…
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ചാഞ്ചാട്ടം തുടരുന്ന സ്വർണവിപണിയിൽ ഇന്ന് വില കൂടി. ഇന്നലെ പവന് 1.09 ലക്ഷത്തിലേക്ക് കുറഞ്ഞ വില ഇന്ന് വീണ്ടും 1.10 ലക്ഷം കടന്നു. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി. ഇന്നലെ കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന്…
കൊച്ചി: ഇന്നലത്തെ വൻ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി. ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, ഇന്നലെ കളംമാറ്റിച്ചവിട്ടിയതോടെ ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞിരുന്നു. ഇന്നലെ കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന്…
മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രതിഫലിച്ചുകാണുന്നുവെന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ…