
ഫറോക്ക്: ബേപ്പൂരിലെ മണ്ണിലേക്ക് ഭർത്താവിനുവേണ്ടി വോട്ടഭ്യർഥിക്കാൻ വീണാ വിജയനും പ്രചാരണത്തിനിറങ്ങി. മണ്ഡലത്തിൽ മൂന്ന് റൗണ്ട് പര്യടനം പൂർത്തിയാക്കിയ മുഹമ്മദ് റിയാസ് നടുവട്ടം മേഖലയിൽ പര്യടനം നടത്തുമ്പോഴായിരുന്നു ഭർത്താവിനുവേണ്ടി വോട്ടർമാരെ കാണാനായി വീണ എത്തിയത്.
ശനിയാഴ്ച വൈകുന്നേരത്തോടെ നടുവട്ടം ഈസ്റ്റിൽ എത്തിയ വീണാ വിജയനെയും റിയാസിനെയും വോട്ടർമാർ ചേർത്തു പിടിച്ച് പങ്കുവെച്ചു. സ്ത്രീകളും കുട്ടികളും വീണയെയും റിയാസിനെയും ചേർത്തുനിർത്തി സെൽഫിയെടുത്തു. ഭർത്താവിന്റെ പര്യടനത്തിനിടയിലേക്ക് മുന്നറിപ്പില്ലാതെ എത്തിയ വീണയെ കാണാനിടയായതും അവരെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഒത്തുകൂടലും തിങ്ങിക്കൂടിയ പ്രവർത്തകരെ ആവേശത്തിലാക്കി.