Headlines

ബാർബർ ഷോപ്പിനുള്ളിൽ സ്ഫോടനം; കനത്ത നാശം

ബാർബർ ഷോപ്പിനുള്ളിൽ സ്ഫോടനം; കനത്ത നാശം
സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന ബാ​ർ​ബ​ർ ഷോ​പ്പ്

നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിൽ ബാർബർ ഷോപ്പിൽ ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ കട മുഴുവൻ തകർന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് കടക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. കടയിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തായതിനാൽ ദുരന്തം ഒഴിവായി.

കടക്കുള്ളിലുള്ള ഫർണിച്ചറുകൾ, മേശ, എ.സി, ഇൻവെർട്ടർ എന്നീ സാധനസാമഗ്രികൾ പൂർണമായും തകർന്നു. നാദാപുരം പൊലീസ് പരിശോധന നടത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. കടയിലെ എ.സിയോ ഇൻവെർട്ടറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ വിശദമായ പരിശോധന നടത്തും. അതിനുശേഷമേ സ്ഫോടന കാരണം അന്തിമമായി വ്യക്തമാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *