Headlines
ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ -ഇംഗ്ലീഷ് (കാറ്റഗറി നമ്പര്‍: 603/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം ഏപ്രില്‍ 22, 23, 24 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റിലുള്ള തീയതിയിലും സമയത്തും എത്തണം. പരിഷ്‌കരിച്ച കെ-ഫോം (അപ്പന്‍ഡിക്സ്-28) പി.എസ്.സിയുടെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കണം. ഫോണ്‍: 0495 2371971.

Read Full News
വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘ (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘Intent-based’ റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻ രചിച്ച “The Skye – My…

Read Full News
ആഗോള പ്രതിസന്ധിയിൽ ആടിയുലഞ്ഞ് ഓഹരിവിപണി; സെൻസെക്സ് 1600 പോയന്റ് ഇടിഞ്ഞു

ആഗോള പ്രതിസന്ധിയിൽ ആടിയുലഞ്ഞ് ഓഹരിവിപണി; സെൻസെക്സ് 1600 പോയന്റ് ഇടിഞ്ഞു

മുംബൈ: യു.എസ് -ഇറാൻ ചർച്ചകൾ പരാജയപ്പെടുകയും ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ഭീഷണി ഉയർത്തുകയും ചെയ്തതിന് പിന്നാലെ തകർന്നടിഞ്ഞ് ഓഹരിവിപണി. എണ്ണവിലയിലെ കുതിച്ചുചാട്ടവും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതും ആഭ്യന്തര വിപണികളിൽ വിൽപന സമ്മർദത്തിന് കാരണമായി. വ്യാപാരം ആരംഭിച്ച് രാവിലെ 9.22ഓടെ സെൻസെക്സ് 1,598.30 പോയന്റ് (2.06ശതമാനം) ഇടിഞ്ഞ് 75,951.95 ലും നിഫ്റ്റി 469.65 പോയന്റ് (1.95ശതമാനം) ഇടിഞ്ഞ് 23,580.95 ലുമെത്തി. ബാങ്കിങ്, ധനകാര്യ ഓഹരികളിലെ വൻ വിൽപനയാണ് ഇടിവിന് ആക്കം കൂട്ടിയത്. സമീപ മാസങ്ങളിലെ ഏറ്റവും…

Read Full News
ആഗോള വിപണിയിൽ എണ്ണവില വീണ്ടും കൂടി; ബാരലിന് 103 ഡോളർ കടന്നു

ആഗോള വിപണിയിൽ എണ്ണവില വീണ്ടും കൂടി; ബാരലിന് 103 ഡോളർ കടന്നു

ന്യൂഡൽഹി: യു.എസ് -ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ആഗോളവിപണിയിൽ എണ്ണവിലയിൽ വീണ്ടും കുതിപ്പ്. ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസിന്റെ ഭീഷണി ഊർജ പ്രതിസന്ധി രൂക്ഷമാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 8.36 ശതമാനം ഉയർന്ന് 103.16 ഡോളറിലാണ് എത്തിയത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപി​ന്റേതായിരുന്നു ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി. എന്നാൽ, സമുദ്ര ഇടനാഴിയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തേയും അതിശക്തമായി നേരിടുമെന്ന് ഇറാനും വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയിൽ…

Read Full News
ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി ശബരിമല മാറിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള വാര്‍ഷിക തീര്‍ത്ഥാടന കാലയളവില്‍ കോടിക്കണക്കിന് ഭക്തരാണ് ശബരിമല സന്ദര്‍ശിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം ഈ യാത്രയെക്കാള്‍ ഏറെ വലുതാണ്. നിരവധി ആളുകള്‍ക്ക് ശബരിമല എന്നത് വിശ്വാസത്തിന്റെ തുടര്‍ച്ച, പാരമ്പര്യം, പങ്കിട്ട വിശ്വാസങ്ങള്‍ എന്നിവയെല്ലാം…

Read Full News
ചുട്ടുപൊള്ളുന്ന വേനൽചൂടിലും കൊയിലാണ്ടിയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ

ചുട്ടുപൊള്ളുന്ന വേനൽചൂടിലും കൊയിലാണ്ടിയിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ

കൊയിലാണ്ടി: എൽ.ഡി.എഫിൽ നിന്ന് നിയോജക മണ്ഡലം പിടിക്കാൻ ഒരുമ്പെട്ടാണ് ഇത്തവണ ഐക്യജനാധിപത്യ മുന്നണി രംഗത്തുള്ളത്. 20 വർഷമായി എൽ.ഡി.എഫാണ് കൊയിലാണ്ടി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. യു.ഡി.എഫിലെ മന്ത്രിമാരായിരുന്ന അഡ്വ.പി.ശങ്കരനും അഡ്വ.എം.ടി. പത്മയും വിജയിച്ചു കയറിയ മണ്ണിലാണ് എൽ.ഡി.എഫ് തേരോട്ടം നടത്തുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും മുൻ എം.എൽ.എ കെ. ദാസനും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം. എൻ.ഡി.എസ്ഥാനാർഥി ബി.ജെ.പിയിലെ സി.ആർ പ്രഫുൽ കൃഷ്ണൻ സജീവമായി രംഗത്തുണ്ട്. കൊയിലാണ്ടി പഞ്ചായത്ത് രൂപം കൊണ്ട കാലം…

Read Full News
മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നാ​യി വോ​ട്ട​ഭ്യ​ർ​ഥിച്ച് ഭാ​ര്യ വീ​ണയും

മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നാ​യി വോ​ട്ട​ഭ്യ​ർ​ഥിച്ച് ഭാ​ര്യ വീ​ണയും

ഫ​റോ​ക്ക്: ബേ​പ്പൂ​രി​ലെ മ​ണ്ണി​ലേ​ക്ക് ഭ​ർ​ത്താ​വി​നു​വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ വീ​ണാ വി​ജ​യ​നും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് റൗ​ണ്ട് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ് റി​യാ​സ് ന​ടു​വ​ട്ടം മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു ഭ​ർ​ത്താ​വി​നു​വേ​ണ്ടി വോ​ട്ട​ർ​മാ​രെ കാ​ണാ​നാ​യി വീ​ണ എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ന​ടു​വ​ട്ടം ഈ​സ്റ്റി​ൽ എ​ത്തി​യ വീ​ണാ വി​ജ​യ​നെ​യും റി​യാ​സി​നെ​യും വോ​ട്ട​ർ​മാ​ർ ചേ​ർ​ത്തു പി​ടി​ച്ച് പ​ങ്കു​വെ​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വീ​ണ​യെ​യും റി​യാ​സി​നെ​യും ചേ​ർ​ത്തു​നി​ർ​ത്തി സെ​ൽ​ഫി​യെ​ടു​ത്തു. ഭ​ർ​ത്താ​വി​ന്റെ പ​ര്യ​ട​ന​ത്തി​നി​ട​യി​ലേ​ക്ക് മു​ന്ന​റി​പ്പി​ല്ലാ​തെ എ​ത്തി​യ വീ​ണ​യെ കാ​ണാ​നി​ട​യാ​യ​തും അ​വ​രെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള ഒ​ത്തു​കൂ​ട​ലും തി​ങ്ങി​ക്കൂ​ടി​യ പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി.

Read Full News
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി

വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി

“വികസിത കേരളം” എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബി‌ജെ‌പി നിലപാട്. കുടുംബങ്ങളെ നേരിട്ടുള്ള സാമ്പത്തിക പിന്തുണയിലൂടെ ശാക്തീകരിക്കാനാണ് പ്രകടനപത്രിക…

Read Full News
സ്വർണവില പവന് 1.10 ലക്ഷം കടന്നു; ചാഞ്ചാട്ടം തുടരുന്നു

സ്വർണവില പവന് 1.10 ലക്ഷം കടന്നു; ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ചാഞ്ചാട്ടം തുടരുന്ന സ്വർണവിപണിയിൽ ഇന്ന് വില കൂടി. ഇന്നലെ പവന് 1.09 ലക്ഷത്തിലേക്ക് കുറഞ്ഞ വില ഇന്ന് വീണ്ടും 1.10 ലക്ഷം കടന്നു. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി. ഇന്നലെ കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന്…

Read Full News
തിരിച്ചു കയറി സ്വർണവില, ഇന്ന് കൂടി

തിരിച്ചു കയറി സ്വർണവില, ഇന്ന് കൂടി

കൊച്ചി: ഇന്നലത്തെ വൻ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13,835 രൂപയും പവന് 1,10,680 രൂപയുമായി. ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, ഇന്നലെ കളംമാറ്റിച്ചവിട്ടിയതോടെ ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞിരുന്നു. ഇന്നലെ കേരളത്തിൽ രണ്ട് തവണയായാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപയാണ് ഒരു ഗ്രാമിന്…

Read Full News