Headlines
വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘ (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘Intent-based’ റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻ രചിച്ച “The Skye – My…

Read Full News
ട്രംപിന്റെ ഭീഷണിയിൽവീണ് ഓഹരി വിപണി; സെൻസെക്സ് 1300 പോയന്റ് ഇടിഞ്ഞു

ട്രംപിന്റെ ഭീഷണിയിൽവീണ് ഓഹരി വിപണി; സെൻസെക്സ് 1300 പോയന്റ് ഇടിഞ്ഞു

മുംബൈ: ഇറാനെതിരായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനക്ക് പിന്നാലെ തകർന്ന് ഓഹരിവിപണി. വ്യപാരം തുടങ്ങി രാവിലെ 9.27ഓടെ സെൻസെക്സ് 1401.01 പോയന്റ് ഇടിഞ്ഞ് 71733.32ലും നിഫ്റ്റി 439.55 പോയന്റ് ഇടിഞ്ഞ് 22,239.85ലുമെത്തി. രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാനെ ശക്തമായി നേരിടുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഓഹരിവിപണിയെ സമ്മർദ്ദത്തിലാക്കിയതെന്ന് വിദഗ്ധർ പറയുന്നു. എച്ച്.സി.എൽ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്റ്റോക്ക് മാത്രമാണ് നേട്ടത്തിലുള്ളത്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇൻഡിഗോ ലിമിറ്റഡ്, അദാനി പോർട്ട്സ് ആൻഡ് സ്​പെഷൽ ഇക്കണോമിക്…

Read Full News
മൂന്നു വർഷം മുമ്പ് മോഷണംപോയ മൊബൈൽ ഫോൺ തിരിച്ചുകിട്ടി

മൂന്നു വർഷം മുമ്പ് മോഷണംപോയ മൊബൈൽ ഫോൺ തിരിച്ചുകിട്ടി

ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ അ​ബ്ദു​റ​ഹ്മാ​ൻ മു​ക്കം എ​സ്.​ഐ​യി​ൽ​നി​ന്ന് വാ​ങ്ങു​ന്നു മുക്കം: മൂന്നു വർഷം മുമ്പ് യാത്രക്കിടയിൽ മോഷണംപോയ മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ ഉടമക്ക് തിരിച്ചു കിട്ടി. ചേന്ദമംഗല്ലൂർ ടി.കെ. അബ്ദുറഹ്മാൻ വിദേശത്ത് നിന്ന് വാങ്ങിയ പോക്കോ കമ്പനിയുടെ മൊബൈൽ ഫോണാണ് തിരിച്ചുകിട്ടിയത്. മുക്കം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമയെ വരുത്തി പൊലീസ് തിരിച്ചേൽപ്പിക്കുകയായിരുന്നു. 2023 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. അബ്ദുറഹ്മാനും സുഹൃത്തുക്കളും കൊണ്ടോട്ടിയിലെ മരണ വീട് സന്ദർശിക്കാൻ പോയതായിരുന്നു. ഈ സമയം മൊബൈൽ…

Read Full News
ചിന്ത രവീന്ദ്രൻ പുരസ്കാരം ഭാവനയ്ക്ക്

ചിന്ത രവീന്ദ്രൻ പുരസ്കാരം ഭാവനയ്ക്ക്

കോഴിക്കോട്: 2026-ലെ ചിന്ത രവീന്ദ്രൻ പുരസ്കാരം നടി ഭാവനയ്ക്ക്. കേരളീയ സാമൂഹികജീവിതത്തിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പിനുവേണ്ടി ഭാവന നടത്തിയ പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലൈ 25-ന് രാവിലെ 10 ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Read Full News
ബാർബർ ഷോപ്പിനുള്ളിൽ സ്ഫോടനം; കനത്ത നാശം

ബാർബർ ഷോപ്പിനുള്ളിൽ സ്ഫോടനം; കനത്ത നാശം

സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന ബാ​ർ​ബ​ർ ഷോ​പ്പ് നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിൽ ബാർബർ ഷോപ്പിൽ ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ കട മുഴുവൻ തകർന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് കടക്കുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. കടയിലെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പുറത്തായതിനാൽ ദുരന്തം ഒഴിവായി. കടക്കുള്ളിലുള്ള ഫർണിച്ചറുകൾ, മേശ, എ.സി, ഇൻവെർട്ടർ എന്നീ സാധനസാമഗ്രികൾ പൂർണമായും തകർന്നു. നാദാപുരം പൊലീസ് പരിശോധന നടത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. കടയിലെ എ.സിയോ ഇൻവെർട്ടറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി…

Read Full News